മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോൺസർമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും; മന്ത്രിസഭാ യോഗം

മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സർക്കാർ സഹായിക്കാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. പുനരധിവാസത്തിനായി ടൗൺഷിപ്പ് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

ഇതിന്‍റെ കരട് പ്ലാൻ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. വീടുകളുടെ നിർമ്മാണം സംബന്ധിച്ചും പ്ലാനിൽ കാര്യങ്ങൾ വിശദീകരിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനം പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

ALSO READ: ‘ക്രിസ്മസ് ആഘോഷിക്കേണ്ട, വേണമെങ്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ’- പാലക്കാട് യുപി സ്കൂളിൽ ഭീഷണിയുമായെത്തി വിശ്വഹിന്ദു പരിഷത്ത്

കാലതാമസമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് സർക്കാർ തീരുമാനം. വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്തുണ്ട്.

ALSO READ: ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

ഇത്തരത്തിലുള്ള സ്പോൺസർമാരുമായി ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താനും തീരുമാനിച്ചു.. തുടർ പ്രവർത്തനങ്ങൾ അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News