അശാസ്ത്രീയ നികുതി വര്‍ധനവിനെതിരെ പ്രതികരിച്ചു; പന്തളം നഗരസഭാ കൗണ്‍സിലറെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബിജെപി പന്തളം നഗരസഭാ കൗണ്‍സിലര്‍ കെ വി പ്രഭയെ ബിജെപിയുടെ പ്രാഥമിക അംഗത്തത്തില്‍ നിന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പുറത്താക്കി. പന്തളത്തെ അശാസ്ത്രീയ നികുതി വര്‍ദ്ധനവിന് എതിരെ ഭരണസമിതിക്ക് നേരേ പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് കെ വി പ്രഭ പറഞ്ഞു.

ALSO READ: ലക്ഷ്യം ഐഎൽടിഎസും ഒഇടിയുമോ? എങ്കിൽ ഒട്ടും വൈകേണ്ട എന്‍ഐഎഫ്എലിൽ ഇപ്പോൾ തന്നെ അപേക്ഷിക്കൂ…

തുടര്‍ന്നും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് നഗരസഭാ ഭരണ സമിതിയുടെ അശാസ്ത്രീയ നികുതി വര്‍ദ്ധനവിന് എതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.തിരുത്തല്‍ ശക്തിയായതിനാണ് പാര്‍ട്ടി നടപടി എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്; അറിയാം ആ ചരിത്രം!

പന്തളം നഗരസഭ ഭരണ സമിതിയിയെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ബി ജെ പി യില്‍ നിന്ന് പുറത്താക്കിയതെന്നും അതുകൊണ്ട് തന്നെ നടപടിയില്‍ ദുഃഖമില്ലെന്നും കെ.വി പ്രഭ പറയുന്നു. പന്തളത്തെ ജനങ്ങളോട് ഉള്ള ആത്മബന്ധം കൊണ്ടാണ് അവരുടെ അഭിപ്രായത്തിന് അനുസരിച്ച് ഭരണ സമിതിയുടെ ശരി തെറ്റുകള്‍ ഭരണനേതൃത്വത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തത്. അതൊരു അപരാധം ആണെന്ന് ഞാനും എന്നെ ജയിപ്പിച്ചു വിട്ട ജനങ്ങളും കാണുന്നില്ല. എന്റെ കോടതിയില്‍ പാര്‍ട്ടിയല്ല ഭരണസമിതിയാണ് പ്രതികൂട്ടില്‍ നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ അംഗത്വം ഇല്ലെങ്കിലും ഞാനൊരു ബിജെപി പ്രവര്‍ത്തകനായി തുടരും. 2011 ല്‍ വസ്തുനികുതി പരിഷ്‌കരണം തുടക്കം കുറിക്കുകയും 2013ല്‍ മിക്ക ഗ്രാമപഞ്ചായത്തുകളും നഗരസഭകളും പ്രാഥമികം, ദ്വിതീയം, ത്രിതീയം എന്നിങ്ങനെ പല മേഖലകളായി തരം തിരിച്ച് വസ്തുനികുതി പരിഷ്‌കരണം നടപ്പാക്കിയിരുന്നു എന്നാല്‍ പന്തളത്ത് നടന്നില്ല. ഈ സമയത്ത് പന്തളം പ്രതാപന്‍ ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഭരണ സമിതിക്ക് അകത്തും പുറത്തും നഗരസഭാ അദ്ധ്യക്ഷയും ചില കൗണ്‍സിലര്‍മാരും തനിക്ക് നേരേ അസഭ്യ വര്‍ഷവും നിരവധി ആക്ഷേപങ്ങളും ഉന്നയിച്ചിട്ടും പാര്‍ട്ടി നടപടി ഉണ്ടായില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായി കെ.വി പ്രഭ പറഞ്ഞു. തുടര്‍ന്നും പാര്‍ട്ടിയോട് ഒപ്പവും ജനങ്ങളോട് ഒപ്പവും ഉണ്ടാകുമെന്ന് കെ.വി പ്രഭ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here