സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ഡിസംബർ 27 മുതൽ കോഴിക്കോട് നടക്കും

സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ഡിസംബർ 27 മുതൽ 3 ദിവസങ്ങളിലായി കോഴിക്കോട് നടക്കും. കായിക മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മത്സരങ്ങളിൽ 5000 ത്തോളം പേർ പങ്കെടുക്കും.

Also read: തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്തെത്തും

കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ ഗ്രൗണ്ടിലാണ് സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ്. റണ്ണിങ് റേസ് , വാക്കിങ് റേസ് , ലോങ്ങ് ജമ്പ് , സോഫ്റ്റ് ബോൾ ത്രോ എന്നിങ്ങനെ 24 കായിക ഇനങ്ങളിലായി 495 മത്സരങ്ങൾ . കായിക മേളയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 5000 ത്തോളം പേർ പങ്കെടുക്കും. വിജയികൾക്ക് പുറമേ മത്സരിക്കുന്ന എല്ലാവർക്കും സമ്മാനം നൽകുന്നുവെന്ന പ്രത്യേകതയും സ്പെഷ്യൽ ഒളിമ്പിക്സിനുണ്ട്.

Also read: കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കായിക മേള 27 ന് വൈകീട്ട് , മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ കഴിവുകൾ കായിക രംഗത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് സ്പെഷ്യൽ ഒളിമ്പിക്സിൻ്റെ പ്രഥമ ലക്ഷ്യം. വീറും വാശിയും ഇല്ലാതെ, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ഒരുമയും സ്നേഹവും വിജയത്തിന് മാറ്റ് കൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News