വയനാട് ദുരന്തത്തിൽ കേന്ദ്രം ഇതുവരെയും സഹായം നൽകാത്തതിൽ സംസ്ഥാനം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി കെ രാജൻ

K Rajan

വയനാട് ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ. വയനാട് ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയും പിന്നീട് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്നാൽ, കേന്ദ്ര സഹായം ലഭിച്ചില്ല.

ALSO READ: ‘ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, അദ്ദേഹത്തിന്റേത് വെല്ലുവിളിയായി കാണുന്നില്ല’: ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന് സഹായം നൽകാത്തത് എന്തെന്ന് കോടതി വരെ ചോദിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച് ജിയോളജിക്കൽ സർവേയിൽ നിന്ന് പഠനങ്ങളോ മുന്നറിയിപ്പുകളോ നൽകിയിട്ടില്ലെന്നും വയനാട് പുൽപ്പള്ളിയിൽ റഡാർ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ 254 മരണങ്ങൾ ആണ് സ്ഥിരീകരിച്ചത്. ഇനിയും 47 പേരെ കണ്ടെത്താനുണ്ട്.
വയനാട് ചെലവഴിച്ച ഭീമൻ തുക എന്ന നിലയിൽ മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തി. തികച്ചും അപമാനകരമായ പ്രചരണമായിരുന്നു അതെന്നും വയനാട്ടിലെ ജനങ്ങൾ അങ്ങനെ പറയില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് അത് വ്യാജപ്രചരണം ആണെന്ന് ബോധ്യമായെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News