യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരുങ്ങി സംസ്ഥാന യുവജന കമ്മീഷന്‍

യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരുങ്ങി സംസ്ഥാന യുവജന കമ്മീഷന്‍. കഴിഞ്ഞ ആറ് വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ കേസുകള്‍ പഠിച്ച് സർക്കാരിന് കമ്മീഷൻ റിപ്പോർട്ട് നൽകും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പത്തനംതിട്ടയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Also Read; പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ്

യുവജന കമ്മീഷൻ സ്ഥാപിതമായി പത്തുവർഷം തികയുന്ന വേളയിലാണ് യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർണായക ഇടപെടലുമായി കമ്മീഷൻ മുൻപോട്ട് പോകുന്നത്. നിസാര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിഷയത്തിൽ സർക്കാരുമായി സഹകരിച്ചുകൊണ്ട് കമ്മീഷൻ വേണ്ട ഇടപെടൽ നടത്തും.

Also Read; സാഹസികർക്ക് പ്രിയപ്പെട്ട ‘സ്വർഗത്തിലേക്കുള്ള ഗോവണി’യിൽ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഗിഗ് തൊഴിലാളികളുടെ തൊഴില്‍ മേഖല സംബന്ധിച്ചും യുവജന കമ്മിഷൻ പഠനം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ കാമ്പയിനുകള്‍ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പത്തനംതിട്ടയിൽ നടന്ന അദാലത്തിൽ ഒൻപത് പരാതികൾ തീർപ്പാക്കി, 17 പരാതികളാണ് കമ്മീഷന്റെ മുൻപാകെ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News