‘തുടരെ വെടിയുതിർക്കാൻ കഴിയുന്ന തോക്ക് നോക്കി വാങ്ങി, പൊലീസെത്തും മുൻപ് ജീവനൊടുക്കാൻ പദ്ധതി : തിരുവനന്തപുരത്തെ വെടിവെയ്പ്പ് കേസിൽ പ്രതിയുടെ മൊഴി

Air Pistol

തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി. നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച ശേഷം, ന്നെത്തേടി പൊലീസ് എത്തും മുൻപ് ജീവനൊടുക്കാൻ തയാറെടുപ്പ് നടത്തിയെന്ന് പ്രതിയായ വനിതാ ഡോക്ടർ. തന്നെക്കുറിച്ച് സൂചന നൽകുന്ന ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് വാർത്തകളിലൂടെ അറിഞ്ഞതോടെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയി. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

Also Read; സിഎംഡിആർഎഫിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി ആഹ്വാനം; കൊല്ലത്ത് യൂട്യൂബർ അറസ്റ്റിൽ

എന്നാൽ വെടിയേറ്റ ഷൈനിയുടെ ഭർത്താവ് വിളിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സുജീത് ഒരുപാട് തവണ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. സുജീത്തിന്റെ കോൾ വന്നതോടെ താൻ പിടിക്കപ്പെടുമെന്ന് തോന്നുകയും, പോലീസെത്തുന്നതിനു മുൻപേ തന്നെ ജീവനൊടുക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എയർ പിസ്റ്റൾ വാങ്ങുമ്പോൾ പോലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. വെടിയുതിർക്കുകയും വീണ്ടും ലോഡ് ചെയ്യുന്നതുമായ തോക്ക് ഓൺലൈനിൽ കണ്ടു. എങ്കിലും തുടരെ വെടിവെക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ തോക്കിനെക്കുറിച്ച് നന്നായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഓൺലൈൻ വഴി വാങ്ങുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം രക്ഷപെടാനുള്ള നീക്കങ്ങളെല്ലാം മുൻകൂട്ടി തയാറാക്കിയിരുന്നു. സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തുനിന്നും തിരികെ കൊല്ലത്തേക്കെത്തിയത് 1 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ്. ഡ്രൈവിങ് പഠനം നടത്തുന്നതിന്റെ ‘എൽ’ ബോർഡ് കാറിൽ സ്ഥാപിച്ചിരുന്നു. കാർ വളരെ വേഗത്തിലാണ് പോയതെന്നതിന്റെ തെളിവുകളും പൊലീസിന് ക്യാമറകളിലൂടെ ലഭിച്ചു. തോക്ക് വാങ്ങിയതിന്റെ തെളിവുകളും, രേഖകളും പൊലീസിന് ലഭിച്ചു. തോക്ക് ഫൊറൻസിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് പൊലീസ് അയച്ചു.

Also Read; വയനാടിന് കൈത്താങ്ങായി ദേവസ്വം ബോർഡ് ജീവനക്കാർ; ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും

അതേസമയം സുജീത്തിനെതിരെ ഡോക്ടർ നൽകിയ പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ജോലി ചെയ്യുമ്പോൾ മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെളിവ് ശേഖരിക്കുന്നതിന് ഭാഗമായി ഇരുവരുടെയും ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. മെസ്സേജുകൾ ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ജീത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിൽ പോയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന് ഡോക്ടർ നൽകിയ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. സുജീത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലാണ് ഷിനിയെ ഉപദ്രവിക്കാൻ തീരുമാനിച്ചതെന്നും ഡോക്റുടെ മൊഴിയിലുണ്ട്. സുജീത്തിനെ അറസ്റ്റ് ചെയ്ത് കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ നിലവിലെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News