ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി

ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ആലുവയിലെ ഫ്ലാറ്റിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ 7 കേസുകൾ രജിസ്റ്റർ ചെയ്യും. 6 കേസ് എറണാകുളത്ത്
ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക.

Also Read; സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്

സിനിമാ മേഖലയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി. ആലുവയിലെ ഫ്ലാറ്റിൽ രാവിലെ 10.30 -ഓടെയാണ് അന്വേഷണ സംഘം എത്തിയത്. മൊഴിയെടുപ്പ് പത്ത് മണിക്കൂർ നീണ്ടു. ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Also Read; യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി; മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയിൽ

ഡിഐജി അജിതാ ബീഗം, എഐജി – ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തത്. ഏഴ് പരാതികളിലും വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യും. 6 കേസ് എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക. സിനിമയിലെ 4 പ്രമുഖ നടൻമാർ, രണ്ട് പ്രെഡക്ഷൻ കൺട്രോർമർ, ഒരു കോൺഗ്രസ് നേതാവ് ഉൾപ്പെടെ 7 പേർക്കെതിരാണ് യുവതിയുടെ പരാതി. മൊഴികളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കും. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News