മുംബൈ മലയാളികൾ അടങ്ങുന്ന പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജൻ.കേരളത്തിൽ ചൂരൽമലയടക്കം നിരവധി ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാരിനൊപ്പം നിന്ന മുംബൈ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
മുംബൈയിൽ ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി.
ALSO READ; പി വി അൻവർ ജയിൽമോചിതനായി
ചൂരൽമല ദുരന്തബാധിതരെ ചേർത്ത് പിടിച്ച മുംബൈ മലയാളികളെയും സംഘടനകളെയും വ്യവസായികളെയും മന്ത്രി അഭിനന്ദിച്ചുപ്രസിഡന്റ് തോമസ് ഓലിക്കൽ, സെക്രട്ടറി എ എൻ ഷാജി , ചെയർമാൻ പോൾ പെരിങ്ങാട്ട്, ട്രഷറർ മാത്യു മാമൻ എന്നിവർ വേദി പങ്കിട്ടു.
പ്രളയക്കെടുതിയിൽ കേരളം വലഞ്ഞപ്പോഴും വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലും ജന്മനാടിന് കൈത്താങ്ങായ സംഘടനയാണ് പവായ് ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷൻ. കേരളത്തിൽ നിന്ന് മുംബൈയിലെത്തി ജീവിത വിജയം നേടിയ വ്യവസായികളാണ് സംഘടനയുടെ കരുത്ത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഇവരെല്ലാം നീക്കി വയ്ക്കുന്നത് .
ചടങ്ങിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണനെ (92) മന്ത്രി കെ രാജൻ പുരസ്കാരം നൽകി ആദരിച്ചു. പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലയൺ കുമാരൻ നായർ, രാജയ്യൻ എന്നിവരും ആദരവ് ഏറ്റു വാങ്ങി.തുടർന്ന് മുംബൈയിലെ പ്രമുഖ ഡോക്ടമാരായ ഡോ ശശികാന്ത് കാമത്തും സഹപ്രവർത്തകരും ചേർന്നവതരിപ്പിച്ച സംഗീത പരിപാടി നൂതനുഭവമായി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here