ഗുസ്തിതാരങ്ങളുടെ സമരം, പ്രതിഷേധം ശക്തമാകുന്നു, കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും

ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള തീരുമാനം താരങ്ങള്‍ താത്കാലികമായി മാറ്റിവെച്ചെങ്കിലും പ്രതിഷേധം ശക്തമാകുന്നു. ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ അനുനയിപ്പിച്ചത് കര്‍ഷക നേതാക്കളാണ്.

നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. താരങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിനിരക്കാനുള്ള തീരുമാനങ്ങള്‍ ഖാപ് പഞ്ചായത്തില്‍ ഉണ്ടാകും. കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News