തങ്ങളുടെ സമരം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്ന് വ്യക്തമാക്കി ബ്രിജ് ഭൂഷൺ സിംഗിനെതിരെ ജന്തർമന്തറിൽ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ. തങ്ങൾക്ക് പിന്തുണ അറിയിച്ച എല്ലാ കായിക താരങ്ങൾക്കും അവർ നന്ദി അറിയിച്ചു. നീതി കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. സമരമുഖത്തുള്ളവർ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു.
സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് രംഗത്തെത്തി. താരങ്ങൾക്ക് നീതി ലഭിക്കണമെങ്കില്‍ പൊലീസിലോ കോടതിയിലോ പോകുക. ജന്തര്‍ മന്തറില്‍ സമരം ചെയ്താല്‍ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം. കോടതി എന്ത് തീരുമാനിച്ചാലും അത് സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് ദില്ലി പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദില്ലി പൊലീസ് സംരക്ഷണം നീട്ടിയത്. ബിജെപി എംപി കൂടിയായ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here