തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളുടെ പണിമുടക്ക് അവസാനിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കാരണം നടപ്പിലാക്കുക, ബോണസ് നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ജീവനക്കാരുടെ ബോണസും, ശമ്പളവും വർദ്ധിപ്പിച്ചു.
Also Read: കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്ന് എം. എ യൂസഫലി
ഇന്നലെ രാത്രി മുതൽ 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പണിമുടക്കിയത്. ജീവനക്കാരുടെ ബോണസ് ആയിരം രൂപ വർദ്ധിപ്പിച്ച് 18,000 ആക്കി, ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപയുടെ ശമ്പള വർദ്ധനയും. പുഷ്ബാക്ക് ഓപ്പറേറ്റർമാർക്ക് 10% ശമ്പള വർദ്ധനവും നൽകി. കൂടാതെ പുഷ്ബാക്ക് ഡ്രൈവർമാരുടെ ശമ്പളം ഏകീകരിക്കുകയും ചെയ്തു. സമരം സമ്പൂര്‍ണ്ണ വിജയമെന്ന് എയര്‍പോര്‍ട്ട് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് സിഐടിയു പ്രസിഡന്റ് കല്ലറ മധു പറഞ്ഞു.
പണിമുടക്കില്‍ രാവിലത്തെ വിദേശ സര്‍വീസുകള്‍ പലതും വൈകിയിരുന്നു. കാര്‍ഗോ നീക്കത്തിലും വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. സമരം അവസാനിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here