റേഷന്‍ ട്രാന്‍സ്പപോര്‍ട്ട് കരാറുകാരുടെ സമരം ഒത്തുതീര്‍പ്പായി

സംസ്ഥാനത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടി വിതരണം നടത്തുന്ന കരാറുകാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി. ശിവന്‍കുട്ടി എന്നിവര്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഗതാഗത കരാറുകാരുടെ പ്രതിനിധികള്‍ അറിയിച്ചു.

കരാറുകാര്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേയ്ക്ക് അടയ്ക്കേണ്ട തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ബോര്‍ഡ് ചുമത്തിയ പിഴപ്പലിശ്ശ ഒഴിവാക്കണമെന്നാണ് സംഘടന ഉന്നയിച്ച മുഖ്യ ആവശ്യം. പ്രസ്തുത ആവശ്യം അനുവഭാവപൂര്‍വ്വം പരിഗണിക്കമെന്ന ഇരു മന്ത്രിമാരുടെയും നിര്‍ദ്ദേശം പരിഗണിച്ച് നവംബര്‍ 22ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിശോധിച്ച് രമ്യമായ പരിഹാരം കണ്ടെത്താമെന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ അറിയിച്ചു.

Also read:വടകരയിൽ താലിബാൻ എംപി, ഗാന്ധിജിയെ ചെറുതായി വെടിവെച്ച് കൊന്നു ; ട്രോളുകളുടെ ‘കട’ തുറന്ന് സോഷ്യൽമീഡിയ

ഓരോ മാസത്തേയും ബില്‍തുക കരാറുകാര്‍ക്ക് വിതരണം ചെയ്യുന്നതിന് മുന്‍പ് ക്ഷേമനിധി വിഹിതം ബോര്‍ഡിലേയ്ക്ക് അടവാക്കി എന്ന് ഉറപ്പുവരുത്തുവാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണെന്ന് സപ്ലൈകോ അധികൃതരും യോഗത്തില്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട മേഖലയില്‍ നിലനില്‍ക്കുന്ന മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സപ്ലൈകോയുമായും കരാറുകാരുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ലേബര്‍ കമ്മീഷണറെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ കേരള ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ തമ്പി മേട്ടത്തറ, ഭഗദ് ബിന്‍ ഇസ്മൈല്‍, മുഹമ്മദ് റഫീക്ക്, കെ.പി.ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here