പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതം

പുതുപ്പള്ളിയിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം താക്കോലുകൾ മാറി എന്ന വാർത്തകൾ അടിസ്ഥാനരഹിതം. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ ആണ് മാറിയെന്ന വാർത്ത വന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമെന്നും താക്കോലുകൾ മാറിയിട്ടില്ലെന്നുംപിആര്‍ഡി വ്യക്തമാക്കി.

ALSO READ:ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്; ശുഭ പ്രതീക്ഷയോടെ ജെയ്ക് സി തോമസ്

അതേസമയം തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ആണ് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ 136വോട്ടുകളുടെ ലീഡ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്.ചാണ്ടി ഉമ്മന് 502വോട്ട്, ജെയ്ക് സി തോമസിന് 366 വോട്ട് , ലിജിന്‍ ലാലിന് 50വോട്ട് എന്ന കണക്കിലാണ് തപാൽ വോട്ടുകൾ എണ്ണുമ്പോൾ വരുന്ന ഫല സൂചനകൾ.

ALSO READ:ആവേശപ്പോരാട്ടത്തില്‍ പുതുപ്പള്ളി ആര്‍ക്കൊപ്പം? ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News