ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്.
ALSO READ; യുഎസിൽ ആഞ്ഞടിച്ച് ഹെലിൻ; ചുഴലിക്കാറ്റിൽ മരണം 227 ആയി
ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളായ നാലുപേർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതാവുകയായിരുന്നു.
ALSO READ; അടിമുടി ദുരൂഹത: കർണാടകയിലെ പ്രമുഖ വ്യവസായിയെ കാണാനില്ല, ബിഎംഡബ്ള്യു കാർ തകർന്ന നിലയിൽ കണ്ടെത്തി
ഉടൻതന്നെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചിൽ ആരംഭിച്ചു. ഷോർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ അഗ്നിശമന സേന അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫർഹാനെ പട്ടാമ്പി സേവന ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here