തൃശ്ശൂർ ചെറുതുരുത്തിയിൽ നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി ലക്ഷം വീട് കോളനി ചെറൂളിയില്‍ വീട്ടിൽ മുസ്തഫയുടെ മകന്‍ ഇസ്മായില്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. സ്‌ക്കൂള്‍ വിട്ടു വന്നതിനു ശേഷം കൂട്ടുകാരോടൊപ്പം അടുത്തുള്ള കുളത്തില്‍ കുളിക്കാനായി പോയതായിരുന്നു.
Also Read: വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാനായില്ല, ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗൺസിലർ
നീന്തല്‍ അറിയാത്ത ഇസ്മായില്‍ നീന്തൽ പഠിക്കുന്നതിനിടയില്‍ നില കിട്ടാതെ മുങ്ങി പോകുകയായിരുന്നു. നാട്ടുകാരും, അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇസ്മായിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
Also Read: 68-ാം വയസില്‍ ജിമ്മിലെത്തിയ വയോധിക, വൈറലായി വർക്ക്ഔട്ട് വീഡിയോ: പ്രായം വെറും നമ്പറെന്ന് കമന്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here