കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; വടക്കഞ്ചേരി

വടക്കഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീം – ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

also read :ആർ എൻ രവി എന്നല്ല ആർഎസ്എസ് രവിയെന്നാക്കണം, നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടും; ഗവർണർക്കെതിരെ ഉദയനിധി സ്റ്റാലിൻ

പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

also read :ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News