ബസ് കണ്ടക്ടര്‍ മോശമായി പെരുമാറി, ചെരുപ്പൂരി അടിച്ച് പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍

ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളില്‍ നിന്നും മോശമായി പെരുമാറിയ കണ്ടക്ടറെ പുറത്തു നിന്ന് കൈകാര്യം ചെയ്ത് വിദ്യാര്‍ഥികള്‍. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് സംഭവം. തങ്ങളോട് മോശമായി പെരുമാറിയ കണ്ടക്ടറെ റോഡിന് നടുവില്‍വെച്ച് ചെരുപ്പൂരി അടിച്ചുകൊണ്ടാണ് വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കണ്ടക്ടറില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ALSO READ: യുപിയില്‍ ഉപതെരഞ്ഞെടുപ്പ് കാലം; താമര തണ്ടൊടിയുമെന്ന ഭയമോ? യോഗം ചേരാന്‍ ബിജെപി

പെണ്‍കുട്ടികള്‍ ഇയാളെ റോഡിനു മുന്നില്‍ വെച്ച് ചെരുപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ ഇതോടെ സോഷ്യല്‍ മീഡിയയിലും വൈറലായി. തങ്ങളുടെ ചെരുപ്പ് കൊണ്ട് കണ്ടക്ടറുടെ മുഖത്തേക്കും ശരീരത്തിലേക്കും പെണ്‍കുട്ടികള്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികളുടെ ധൈര്യത്തിനും ഇടപെടലിനും കൈയടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണം എന്ന തരത്തിലുള്ള മറുപടികളാണ് സോഷ്യല്‍ മീഡിയയിലാകെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News