വാഹനാപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുക എന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണ്. എന്നാല്‍ ചില ആളുകള്‍ അപകടങ്ങള്‍ കണ്ടില്ലെന്നു നടിച്ചു കടന്നു പോകാറുണ്ട്. ഇത്തരത്തിലൊരു കാലഘട്ടത്തില്‍ സമൂഹത്തിന് മാതൃകയാവുകയാണ് വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക വി ആന്‍ഡ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍.
also read :മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
ഉറിയാക്കോട് പൊന്നെടുത്തകുഴി സ്വദേശി സൈമണിനെ(68)യാണ് കാര്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയത്. റോഡില്‍ ബോധരഹിതനായി കിടന്ന സൈമണിനെ ഉടന്‍ തന്നെ നാല്‍വര്‍ സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക വി ആന്‍ഡ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ചാങ്ങ സ്വദേശികളായ ആകാശ് എസ്.നായര്‍, മുഹമ്മദ് ആഷിക്, പൂവച്ചല്‍ സ്വദേശി ബി.എം.മുഹമ്മദ് അഫ്‌സല്‍, മിത്രനികേതന്‍ സ്വദേശി അതുല്‍ എന്നിവരാണ് ഈ കാരുണ്യ പ്രവര്‍ത്തി ചെയ്തത്.
also read :മുട്ടില്‍ മരംമുറി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും: എ കെ ശശീന്ദ്രന്‍
വിദ്യാര്‍ഥികള്‍ പരുക്കേറ്റയാളെ ഓട്ടോയില്‍ എടുത്ത് കയറ്റി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിവിടുന്നതുവരെ കൂടെ നില്‍ക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here