15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

15000 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ മനുഷ്യരെ അടക്കം ചെയ്യുന്നതിന് പകരം മനുഷ്യർ തന്നെ ഭക്ഷണമാക്കിയിട്ടുണ്ടാവാം എന്ന് പഠന റിപ്പോർട്ട്. ഇങ്ങനെ മരണപ്പെട്ടവരെ ഭക്ഷണമാക്കുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നിരിക്കാം എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇംഗ്ളണ്ടിലെ ഗോഫ്സ് ഗുഹയിൽ നിന്ന് എല്ലുകളും തലയോട്ടികളും കണ്ടെത്തിയിരുന്നു. കപ്പുകളാക്കി മാറ്റിയ രൂപത്തിലായിരുന്നു ഗവേഷകർ ഇവ കണ്ടെത്തിയത്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Also Read; ആരും തിരിഞ്ഞുനോക്കിയില്ല, സഹായിക്കാനെത്തിയത് എസ്‌എഫ്ഐ മാത്രം; തിരുവനന്തപുരം നേഴ്‌സിങ് കോളേജില്‍ നടന്നതെന്ത്? വിദ്യാര്‍ത്ഥിനി പ്രതികരിക്കുന്നു

അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ മഗ്ദലേനിയൻ കാലഘട്ടത്തെ കേന്ദ്രീകരിച്ചുള്ള പ്രസ്തുത പഠനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ നാഷണൽ ഹിസ്റ്റോറിക്ക് മ്യൂസിയത്തിലെ ഗവേഷകരാണ് 59 മഗ്ദലേനിയൻ സൈറ്റുകളുടെ പഠനം നടത്തിയത്. ഏകദേശം 11,000 മുതൽ 17,000 വർഷങ്ങൾക്ക് മുമ്പ് മഗ്ദലേനിയക്കാർ ജീവിച്ചിരുന്നു എന്നാണ് പഠനം. 59 മഗ്ദലേനിയൻ സൈറ്റുകളിൽ ഭൂരിഭാഗം സൈറ്റുകളും ഫ്രാൻസിലാണ്. കൂടാതെ, ജർമ്മനി, സ്പെയിൻ, റഷ്യ, യുകെ, ബെൽജിയം, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, പോർച്ചുഗൽ എന്നിവിടങ്ങളിലും ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

59 സൈറ്റുകളിൽ 25 സൈറ്റുകളുടെ കാര്യങ്ങളാണ് ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. ഇതിൽ 15 സൈറ്റുകളിൽ നിന്ന് ചവച്ച അടയാളങ്ങളോട് കൂടിയ മനുഷ്യരുടെ അവശിഷ്ടങ്ങളും, മുറിവേറ്റ അടയാളങ്ങളോട് കൂടിയ തലയോട്ടിയും, മജ്ജ വേർതിരിച്ചെടുത്തതുപോലെയുള്ള ഒടിഞ്ഞ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്. ഈ അടയാളങ്ങളെല്ലാം മനുഷ്യരെ മനുഷ്യർ ഭക്ഷിച്ചിട്ടുണ്ടാവാം എന്ന സൂചനയാണ് നൽകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, ഇത് സാധാരണ ഭക്ഷണത്തിന്റെ ഭാഗമായിരുന്നില്ല എന്നും മറിച്ച് ശവസംസ്കാരച്ചടങ്ങുകളുടെ ഭാ​ഗമായിരുന്നു എന്നുമാണ് വിദഗ്ധർ പറയുന്നത്.

Also Read; പത്തനംതിട്ടയില്‍ ന്യൂസ് ക്ലിക്ക് മുന്‍ റിപ്പോര്‍ട്ടറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ഫോണും ലാപ്ടടോപ്പും പിടിച്ചെടുത്തു

മരിച്ച ആളുകളെ ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നതിന് പകരം കൂടെയുള്ളവർ ഭക്ഷിക്കുന്ന രീതിയാവാം ഉണ്ടായിരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അന്നത്തെ മനുഷ്യർ അവരുടെ പ്രിയപ്പെട്ടവർ മരിച്ചാൽ അടക്കുന്നതിന് പകരം അവരെ ഭക്ഷിച്ചു എന്ന് പഠനത്തിലെ സഹരചയിതാവും പാലിയോ ആന്ത്രോപോളജിസ്റ്റും നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രധാന ഗവേഷകയുമായ സിൽവിയ ബെല്ലോ പറഞ്ഞു.

അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ആ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംസ്കാരമാണ് ഉണ്ടായിരുന്നതെന്ന് പഠനങ്ങൾ പറയുന്നു. ഒന്ന് മഗ്ദലേനിയൻ സംസ്കാരവും മറ്റൊന്ന് എപ്പിഗ്രാവെറ്റിയനും. ഇതിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ മഗ്‌ദലേനിയൻ സംസ്‌കാരത്തിൽപ്പെട്ടവരാണ് മരിച്ചവരെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നത്. അതേസമയം എപ്പിഗ്രാവെറ്റിയൻ സംസ്‌കാരത്തിൽ നിന്നുള്ള മനുഷ്യർ മരിച്ചവരെ സംസ്‌കരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്നും ​ഗവേഷകർ പറയുന്നു.

Also Read; കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണം; നിര്‍ദേശം നല്‍കി കേന്ദ്ര മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News