സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി, നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു.  ഇതംഗീകരിച്ചാണ് കോടതി വാദം മാറ്റിയത്.

ALSO READ: എക്സ്പ്ലോസീവ് നിയമത്തിലുള്ള കേന്ദ്ര സർക്കാർ ഭേദഗതി പ്രതിഷേധാർഹം, ഉത്തരവ് തൃശ്ശൂർ പൂരത്തിന് പോലും വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയുണ്ടാക്കും; മന്ത്രി വി എൻ വാസവൻ

നേരത്തെ, സിദ്ദിഖ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാനം കുറ്റപ്പെടുത്തിയിരുന്നു. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. എന്നാൽ,  അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News