ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ മാറ്റി, ഇടക്കാല ജാമ്യം തുടരും

siddique

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദീഖിനുള്ള ഇടക്കാല ജാമ്യം അതുവരെയും തുടരും. അതേസമയം, കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ  കേസന്വേഷണവുമായി നടൻ സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേസിൽ തെളിവായേക്കാവുന്ന സിദ്ദിഖിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് അദ്ദേഹം ഡീആക്ടിവേറ്റ് ചെയ്തുവെന്നും അന്വേഷണ സംഘം പറഞ്ഞു.

ALSO READ: പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

എന്നാൽ, ഇതിനു മറുപടിയായി 2016 ലെ ഫോണും ലാപ്‌ടോപുമാണ് പൊലീസ് ചോദിക്കുന്നതെന്നും കൈവശം ഇല്ലാത്തവ എങ്ങനെയാണ് താൻ ഹാജരാക്കുകയെന്നും സിദ്ദിഖ് പറഞ്ഞു. താൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.

ALSO READ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

തുടർന്നാണ് സിദ്ദിഖിൻ്റെ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News