ദില്ലിയിലെ വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ദില്ലിയിൽ വായു മലിനീകരണം ഇത്ര രൂക്ഷമായ തോതിൽ വർധിച്ചിട്ടും നാലാംഘട്ട നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇവിടെ കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചു.
ALSO READ: നഴ്‌സിനെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ച് കോൺഗ്രസ് എംഎൽഎ; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ
ഇവിടെ എന്തുകൊണ്ടാണ് പൊലീസ് നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും GRAP 4 ല്‍ ട്രക്കുകളുടെ പ്രവേശനം തടയാന്‍ കഴിയാത്തത് പരിശോധിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ALSO READ: ഭരണഘടനാ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’ ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി
ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ ഇത്രത്തോളം രൂക്ഷമാകാൻ കാരണമെന്നും 13 അംഗ അഭിഭാഷക കമ്മീഷന്‍ ഉദ്യോഗസ്ഥർ വരുത്തിയിട്ടുള്ള വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ദില്ലിയിലെ സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കാൻ സെൻ്റർ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെൻ്റിനോട് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ നാളെ കോടതിയെ തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here