കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്രീംകോടതി. മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തത് കടുത്ത നടപടി സ്വീകരിക്കുന്ന കേന്ദ്രം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ലംഘനത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. അനുകൂല റിപ്പോര്‍ട്ട് വരുന്നതു വരെ കമ്മറ്റികളെ മാറ്റുന്നുവെന്നും മറ്റൊരു കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചും വിമര്‍ശിച്ചു.

Also Read: മുട്ടില്‍ മരംമുറി; റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍

വിവധ കേസുകള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അങ്ങേയറ്റം നിലപാടുകള്‍ എടുക്കുന്നു, എന്നാല്‍ നിങ്ങളുടെ സ്വന്തം സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. നാഗാലാന്‍ഡിലെ വനിത റിസര്‍വേഷന്‍ കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

അതേസമയം, ഹാനികരമായ കീടനാശിനി നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. നിങ്ങള്‍ ഓരോ കമ്മറ്റികളെ രൂപീകരിക്കുന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് എതിരാണെങ്കില്‍വീണ്ടും ഒരു കമ്മറ്റിയെ നിയോഗിക്കും. അനുകൂല റിപ്പോര്‍ട്ട് വരുന്നത് വരെ കമ്മറ്റികളെ മാറ്റുന്നതാണോ നിങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

Also Read: ബലാത്സംഗ കേസ്; ഗോപാല്‍ ഗോയല്‍ കണ്ടയെ ദില്ലി റോസ് അവന്യൂ കോടതി വെറുതെ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News