പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലേക്കയക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ വിഷമതകളും ഉൾക്കൊള്ളാനാകണം; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രീംകോടതി

SUPREME COURT

ജോലിയിൽ മോശം പ്രകടനമെന്ന് കാണിച്ച് 6 വനിതാ ജഡ്ജിമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജഡ്ജിമാരുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കാതെ ജോലിയിൽ അവരുടെ നൈപുണ്യം പോരെന്ന് പറയാനാകില്ലെന്നാണ് കോടതി വിലയിരുത്തിയത്.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എൻ കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിരീക്ഷണം. 2013 ജൂണിലാണ് പ്രൊബേഷൻ സമയത്തെ പ്രകടനം മോശമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. ഹൈക്കോടതി ജഡ്ജിമാരുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും ഹൈക്കോടതി ജഡ്ജിമാർ ചേർന്ന യോഗത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

ALSO READ: ഇവരും ആ നൂറുപേരിൽ; ബിബിസിയുടെ പ്രചോദനാത്മക വനിതകളിൽ ഇടംനേടി മൂന്ന് ഇന്ത്യക്കാർ

തുടർന്നാണ് കഴിഞ്ഞ ജനുവരിയിൽ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിമാരെ പിരിച്ചുവിട്ട ഹൈക്കോടതി നടപടി പുനഃപരിശോധിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേസിൽ തുടർന്നും തീർപ്പുണ്ടാക്കാൻ കോടതിയ്ക്കായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിഷയത്തിൽ രൂക്ഷ വിമർശനമുന്നയിച്ചത്.

വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട് വീട്ടിൽപ്പോകാൻ പറയാൻ എളുപ്പമാണെന്നും സ്ത്രീകൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സമയം അവർ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്ന് പറയരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നടപടി പുനഃപരിശോധിക്കാൻ രണ്ട് തവണ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്; ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ച് ഷിൻഡെ

ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകൾ:

“പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലയയ്ക്കാൻ എളുപ്പമാണ്. ഈ കേസിൻ്റെ കാര്യം തന്നെ നോക്കൂ… നമ്മളിത് എത്രനാളായി പരിഗണിക്കുന്നു. നാം ജോലിയിൽ പിറകിലാണെന്ന് പറയാനാകുമോ? ആർത്തവം പോലെ ശാരീരികവും മാനസികവുമായൊക്കെയുള്ള വിഷമതകളാൽ ആളുകൾ ബുദ്ധിമുട്ടുമ്പോൾ അവർ ജോലിയിൽ പിന്നിലാണെന്നു കാണിച്ച് പറഞ്ഞ് വിടുകയല്ല വേണ്ടത്, പ്രത്യേകിച്ച് സ്ത്രീകളെ. ഇതേ മാനദണ്ഡം തന്നെ പുരുഷന്മാർക്കും ബാധകമാക്കി നോക്കൂ. എന്താ സംഭവിക്കുന്നതെന്ന് അപ്പോൾ കാണാം”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News