സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി തള്ളി സുപ്രീംകോടതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ജൂറി അം​ഗങ്ങൾ തന്നെ അവാർഡ് നിർണയത്തിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയുടേയും ചെയർമാന്റെയും ഭാ​ഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ​ഗ്ര അന്വേഷണം വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

also read:ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

എന്നാൽ ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ഇത് പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തള്ളുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

also read:വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്; ഉത്തർപ്രദേശിലെ സ്കൂളിലെ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News