തെരുവുനായ പ്രശ്നത്തില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി

രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ ആശങ്ക അറിയിച്ച് . മറ്റൊരു കേസിന്റെ വാദത്തിനു കോടതിയിൽ എത്തിയ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയുടെ കയ്യില്‍ ബാന്‍ഡേജ് കണ്ടിട്ടാണ് ചീഫ് ജസ്റ്റീസ് കാര്യം അന്വേഷിച്ചത്.

ALSO READ:വി‍ഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ അഭിഭാഷകനെ ആക്രമിച്ചതായിരുന്നു അത് . ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തി. ഇതോടെ തെരുവുനായ പ്രശ്നം ഗുരുതരമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

ALSO READ:രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ഉണ്ടോയെന്ന് ഹൈക്കോടതി

അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തെരുവുനായ പ്രശ്നത്തിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതിയുടെ മുന്നിലുണ്ട്. ഈ മാസം 20ന് ഈ ഹർജികൾ പരി​ഗണിക്കും. മറ്റൊരു കേസിന്റെ ഇടയിലാണ് തെരുവുനായ പ്രശ്നം ഉയർത്തിയതെങ്കിലും ഈ കാര്യം പിന്നീട് പരി​ഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News