ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം കൊളീജിയത്തിന് കൈമാറാത്തതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്രത്തിന്റെ സമീപനത്തിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഹൈക്കോടതി ശുപാര്‍ശ ചെയ്ത എന്‍പതു ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.
Also Read; ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം
ജഡ്ജിമാരുടെ പേരുകള്‍ പത്തുമാസമായി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്. ഒരു പ്രധാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെയും 26 ഹൈക്കോടതി ജഡ്ജിമാരുടെയും നിയമവും കാത്തുകിടക്കുന്നവയിലുണ്ട്.ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ദൂലിയ എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തോട് കടുത്ത സമീപനം സ്വീകരിച്ചത്. ഒരുപാട് പറയാനുണ്ടെന്നും താൽക്കാലം ഒന്നും പറയുന്നില്ലെന്നും ജസ്റ്റീസ് സഞ്ജയ് കൗള്‍ കോടതിയില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ മറുപടി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഒരാഴ്ചത്തെ സമയം തേടി. എന്നാല്‍ തീരുമാനം അറിയിക്കാൻ രണ്ടാഴ്ച സമയം തരുന്നതായി സുപ്രീംകോടതി നിര്‍ദേശിച്ചു.
Also Read; ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം വഹീദ റഹ്മാന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here