ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

SUPREME COURT

ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പുറപ്പെടുവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുപ്രീംകോടതി ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ബി.വി. നാഗരത്ന എന്നിവരാണ് സുപ്രധാന നിർദ്ദേശം കോടതികൾക്ക് നൽകിയത്. മഹാരാഷ്ട്രയിലെ ഒരു പോക്‌സോ കേസിൽ അമിക്കസ് ക്യുറി സഞ്ജയ് ഹെഡ്ഡെയും അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയും കൈമാറിയ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. കേസുകളിലെ മെറിറ്റ് പരിശോധിച്ചായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ: റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം; റബർ വില കൂപ്പുകുത്തിയിട്ടും തിരിഞ്ഞു നോക്കാതെ കേന്ദ്ര സർക്കാർ

സുപ്രധാന വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. രാജ്യത്തെ സെഷൻസ് കോടതികൾ പലപ്പോഴും ഈടാക്കുന്ന പിഴശിക്ഷയ്ക്കു പുറമെ പ്രതികളിൽ നിന്നും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാറില്ലെന്നും പോക്‌സോ, ലൈംഗിക പീഡന കേസുകളിലെ ഇരകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ, ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 396 വകുപ്പുകൾ പ്രകാരവും നഷ്ടപരിഹാരം നൽകാവുന്നതാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. 357 എ പ്രകാരം ഉള്ള നഷ്ടപരിഹാരം, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 357 ബി പ്രകാരം ഈടാക്കുന്ന പിഴയ്ക്ക് പുറമെ ആണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. തുടർന്നാണ് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമായി സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News