ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി. കേസില്‍ അടുത്ത മാസമാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഹരിയാന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് ദലാള്‍ അടക്കമുള്ളവരാണ് ഇവിഎമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഈ ഹര്‍ജി തള്ളണമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ജനുവരി 20നു ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
ALSO READ: ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദിയാണ് ചലച്ചിത്രമേള: സജി ചെറിയാൻ
നേരത്തെ, തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജസ്റ്റിസ് ദത്തയുടെ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് അറിയിച്ചത്. കൂടാതെ പ്രതിപക്ഷം ഇവിഎം സമ്പ്രദായം തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കി ബാലറ്റ്പേപ്പര്‍ സംവിധാനം തെരഞ്ഞെടുപ്പില്‍ പുന.സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here