മെഡിക്കൽ കോളജ് പ്രവേശനത്തിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പാണെന്ന് സുപ്രീംകോടതി നിരീക്ഷണം. എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ടുവന്ന പുതിയ വിജ്ഞാപനം റദ്ദാക്കിയ പഞ്ചാബ്-ഹരിയാനെ ഹൈക്കോടതി നടപടി പരിശോധിക്കുമ്പോഴാണ് സുപ്രീംകോടതി ഇത്തരമൊരു പരാമർശം നടത്തിയത്. ദോഷകരമായ പ്രത്യാഘാതമാണ് എന്‍ആര്‍ഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്നും എൻആർഐ ക്വാട്ട വഴി പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്നിരട്ടി മാർക്കുള്ളവർ പുറത്ത് നിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ALSO READ: വ്യവസായ ഇടനാഴി, സംസ്ഥാനം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് മന്ത്രി പി രാജീവ്
കേസിൽ പഞ്ചാബ്-ഹരിയാനെ ഹൈക്കോടതി നടപടി പൂർണമായും ശരിയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെ, വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കാം എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീംകോടതി എന്‍ആര്‍ഐ ക്വാട്ട സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അഭിപ്രായപെട്ടു. ഇക്കാര്യത്തില്‍ നിയമം വിശദീകരിച്ച് കൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here