ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

Supreme Court

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ ഉപയോഗിച്ച് പല പ്രതികളും കേസുകളിൽ നിന്ന് രക്ഷ നേടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം നടത്തിയത്.

ALSO READ: ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; റവന്യൂ വകുപ്പ് നല്‍കിയതല്ല അരി, ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ല: മന്ത്രി കെ രാജന്‍

2022 ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസാണ് സുപ്രീംകോടതിയെ ഏറെ പ്രസക്തമായ ഈ നിരീക്ഷണത്തിലേക്ക് എത്തിച്ചത്. ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടി തൻ്റെ അധ്യാപകൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഒരു പരാതി നൽകിയിരുന്നു. പരാതിയിൽ ഉടൻ കേസെടുത്ത പൊലീസ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അന്വേഷണവുമായി മുന്നോട്ട് പൊകുന്നതിനിടെ അധ്യാപകൻ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സ്വകാര്യമായി സന്ദർശിച്ച് കുടുംബത്തിന് തൻ്റെ പേരിൽ പരാതി ഇല്ലെന്ന് എഴുതി വാങ്ങുകയും കേസ് ഒരു തെറ്റിദ്ധാരണയുടെ പേരിൽ നൽകിയതാണെന്നും ഒരു സ്റ്റാംപ് പേപ്പറിൽ എഴുതി വാങ്ങി.

ALSO READ: സൽമാൻഖാനു ശേഷം ഷാരൂഖിനെ ലക്ഷ്യമിട്ടും ഭീഷണി സന്ദേശങ്ങൾ, ഫോൺകോൾ ലഭിച്ചത് മുംബൈ പൊലീസിന്

തുടർന്നിത് പൊലീസിന് മുന്നിൽ ഹാജരാക്കിയതോടെ പൊലീസ് കേസിലെ നടപടിക്രമങ്ങളും അന്വേഷണവും നിർത്തിവെക്കുന്ന സ്ഥിതിയുണ്ടായി. കേസ് പരിശോധിച്ച് വന്നിരുന്ന രാജസ്ഥാൻ ഹൈക്കോടതിയും കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. എന്നാൽ, പിന്നീട് രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്. ഇതുസംബന്ധിച്ചുള്ള രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News