ആശ്രിത നിമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. 1997-ൽ മരിച്ച ഹരിയാനെയിലെ ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ മകൻ ജോലിയിലിരിക്കെ അച്ഛൻ മരിച്ചപ്പോൾ ലഭിക്കേണ്ടിയിരുന്ന ജോലി തേടി 11 വർഷത്തിനു ശേഷം സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഹരിയാനെ സർക്കാർ അത് അനുവദിച്ചില്ല. തുടർന്ന് മകൻ കോടതിയിലെത്തിയപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ നിർണായക നിലപാട് സ്വീകരിച്ചത്.
അച്ഛൻ മരിക്കുമ്പോൾ 7 വയസ്സ് മാത്രമായിരുന്നു മകനുണ്ടായിരുന്നത്. അതിനാൽ പ്രായപൂർത്തിയായപ്പോൾ ജോലിയ്ക്ക് ശ്രമിച്ചതാണെന്ന് മകൻ്റെ ഭാഗം വാദിച്ച അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാർ സേവനത്തിലിരിക്കുന്ന ഒരാൾ മരിക്കുമ്പോൾ അടിയന്തരമായി കുടുംബത്തിന് ലഭ്യമാക്കുന്ന സഹായമെന്ന നിലയിലാണ് ആശ്രിതനിയമനം നൽകുന്നതെന്നും വർഷങ്ങൾക്കുശേഷം അതിൽ അവകാശമുന്നയിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്‌സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here