ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കം; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്

supreme-court

ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ തര്‍ക്കത്തിലുളള ആറ് പളളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്.

ഇരു വിഭാഗങ്ങളിലെയും വിശ്വാസികളുടെ എണ്ണം കണക്കാക്കാനും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. തര്‍ക്കമുളള പളളികളില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ALSO READ; ‘സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’; മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ തള്ളി എം എം ഹസ്സൻ

ഇരു വിഭാഗത്തിനും എത്ര പളളികള്‍ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. വില്ലേജ് അടിസ്ഥാനത്തിലായിരിക്കണം വിവരങ്ങള്‍ കൈമാറേണ്ടത്. കേസില്‍ ജനുവരി 29,30 തിയതികളില്‍ വാദം കേള്‍ക്കാനായി മാറ്റി.

കഴിഞ്ഞതവണ കേസ് പരിഗണിച്ച സുപ്രീംകോടതി യാക്കോബായ സഭയോട് പള്ളികളുടെ ഭരണം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട്  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഉത്തരവ് നടപ്പാക്കാത്തതിൽ കോടതിയുടെ നടപടി ഉണ്ടാകും.സെമിത്തേരികൾ എല്ലാവർക്കും ഉപയോഗിക്കാൻ ആകുന്ന രീതിയിൽ ഉറപ്പുവരുത്തണമെന്ന ഇടക്കാല ഉത്തരവിലെ പരാമർശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭ അധിക സത്യവാങ്മൂലം നൽകിയിരുന്നു.

ഓര്‍ത്ത‍ഡോക്സ്  സെമിത്തേരികളില്‍ സംസ്‌കാര ശുശ്രൂഷ നടത്തേണ്ടത് സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലെന്നാണ് ഓർത്തഡോക്സ് സഭയുടെ വാദം.ഓർത്തഡോക്സ് സഭയുടേത്  കോടതികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം എന്ന് യാക്കോബായ സഭ ആരോപിക്കുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News