രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. രാജസ്ഥാനുമായി ബന്ധപ്പെട്ട ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഡൽഹിയിൽ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിർദ്ദേശം മാത്രമാണ് ആവശ്യമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.
ALSO READ:അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം; എ എ റഹീം എം പി
അതേസമയം, ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ALSO READ:ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് യു എൻ; താത്കാലിക വെടിനിർത്തലാകാമെന്ന് നെതന്യാഹു
കൂടാതെ അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ലെന്നും സർക്കാർ പറയുന്നു.ഏതെങ്കിലും ആരാധനാലയങ്ങളിൽ വെടിക്കെട്ട് സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here