സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

supremecourt

സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം. കേസ് ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും.

2010ന് ശേഷം ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഒബിസി പട്ടികയാണ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. ഒബിസി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളില്‍ കൂടുതലൂം മുസ്ലീം വിഭാഗങ്ങളാണ്. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993ലെ നിയമം മറികടാണ് 2010ന് ശേഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

Also read: ബൈക്ക് ഓടിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; 55 കാരനായ സ്കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം

ഈ വിധിയെ ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ മതാടിസ്ഥാനത്തിലല്ല തങ്ങള്‍ പട്ടിക തയ്യാറാക്കിയതെന്ന് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പട്ടികയെന്നും അറിയിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 12 ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകളാണ് റദ്ദായത്. അതിനാല്‍ വിധി അടിയന്തരമായി സ്റ്റേ ചെയ്യണെന്നും ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പിന്നീട് കേസ് വിശദമായി കേള്‍ക്കുന്നതിനായി ജനുവരി ഏഴിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News