ക്വറ്റയിൽ പ്രമുഖ അഭിഭാഷകൻ അബ്ദുറസാഖ് ഷാർ കൊല്ലപ്പെട്ട കേസിൽ ആഗസ്റ്റ് ഒമ്പതുവരെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന് പാകിസ്ഥാൻ സുപ്രീംകോടതി. കേസിൽ തിങ്കളാഴ്ച ഇംറാൻ കോടതിയിൽ ഹാജരായി. കഴിഞ്ഞ ജൂൺ ആറിനാണ് അബ്ദുറസാഖ് ഷാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്.
Also Read: പത്തനംതിട്ടയിൽ ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
ഇംറാനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ബലൂചിസ്താൻ ഹൈക്കോടതിയിൽ ഹർജി നൽകിയ ഇദ്ദേഹം കോടതിയിലേക്ക് പോകുംവഴിയാണ് കൊല്ലപ്പെടുന്നത്. മകന്റെ പരാതിയിൽ പിറ്റേ ദിവസമാണ് ഇംറാനെ പ്രതിചേർത്തത്. അതിനിടെ, ഇംറാന്റെ സഹോദരിമാരെയും ബന്ധുവിനെയും കുറ്റക്കാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള കേസിന്റെ നടപടികൾ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിൽ ആരംഭിച്ചു.
മേയ് ഒമ്പതിന് ഇംറാൻ ഖാനെ അറസ്റ്റിനെ തുടർന്ന് പ്രവർത്തകർ നിക കമാൻഡറുടെ വസതി ആക്രമിച്ച കേസിലാണ് ഇംറാന്റെ സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ, ബന്ധു ഹസൻ നിയാസി എന്നിവരെ പ്രതിചേർത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here