ദില്ലി വായുമലിനീകരണത്തിൽ രൂക്ഷവിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. നാലാംഘട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കാത്തതിലും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നിര്‍മ്മാണം നിര്‍ത്തിവച്ചതോടെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. അലവന്‍സ് നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.
News Summary; The Supreme Court once again criticized Delhi's air pollution issue
UPDATING…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here