പൃഥിരാജിന് ആശ്വസിക്കാം, കാന്താര പകര്‍പ്പാവകാശ കേസില്‍ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

കാന്താര സിനിമയുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിന് ആശ്വാസം. സിനിമയുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയുടെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ കേസ്.

തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം.

അതേസമയം, ഗാനം മോഷണമല്ല എന്നും ഗാനം യഥാര്‍ത്ഥ നിര്‍മ്മിതി തന്നെയാണെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടി കോഴിക്കോട് വന്നപ്പോള്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News