മുസ്ലിം ലീഗിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി

മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മുസ്ലിം ലീഗ് , ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തുടങ്ങിയ പാർട്ടികൾക്കെതിരെ ഹിന്ദുത്വ വാദിയായി മാറിയ മുൻ ഉത്തർപ്രദേശ് ശിയാ വഖഫ് ​ബോർഡ് ചെയർമാൻ വസീം റിസ്‍വിയാണ് ഹർജി സമർപ്പിച്ചത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹർജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. എന്നാൽ ദില്ലി ഹൈക്കോടതിയുടെ പരിഗണനയിൽ സമാനമായ ആവശ്യം ഉൾക്കൊള്ളുന്ന ഹർജിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസ്‍വി ഹർജി പിൻവലിച്ചത്

ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബിജെപി വ​ക്താ​വ് കൂ​ടി​യാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റിസ്‍വിക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

മ​ത​നാ​മ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ബിജെപി അ​ട​ക്ക​മു​ള്ള നി​ര​വ​ധി പാ​ർ​ട്ടി​ക​ളു​ടെ പ​ട്ടി​ക തങ്ങൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ​യും ഈ ​കേ​സി​ൽ ക​ക്ഷി​ക​ളാ​ക്ക​ണ​മെ​ന്നും മു​സ്ലിം ലീ​ഗി​ന് വേ​ണ്ടി ഹാ​ജ​രാ​യ മുതിർന്ന അഭിഭാഷകൻ ദു​ഷ്യ​ന്ത് ദ​വെ ബോ​ധി​പ്പി​ച്ചിരുന്നു.

ഹർജിയിലെ ആവശ്യത്തിൽ 2022 സെപ്റ്റംബറിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമീഷന്‍റെ മറുപടി. ഈ വർഷം ജനുവരിയിൽ ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ഹർജിക്കാരനോട് “സെലക്ടീവ്” ആകരുതെന്ന് ആവശ്യപ്പെടുകയും “എല്ലാവരോടും നീതി പുലർത്തുകയും” “സെക്കുലർ” ആയിരിക്കണമെന്നും ഓർമ്മിപ്പിച്ചു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമാക്കി മാത്രം ആരോപണം ഉന്നയിക്കുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News