നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ പെട്ടെന്ന് മാറ്റിവയ്ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിച്ചതിലും രണ്ട് ബാച്ചുകളുടെ മാര്‍ക്ക് നോര്‍മലൈസേഷനിലും ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാല്‍ സോറന്‍ എന്ന വ്യക്തി ഹര്‍ജി നല്‍കിയത്.
രണ്ട് ബാച്ചുകളായി പരീക്ഷ നടത്താനുള്ള ദേശീയ പരീക്ഷാ ബോര്‍ഡിന്റെ തീരുമാനത്തെയും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അഞ്ച് ഹര്‍ജികള്‍ മാത്രമാണ് സമാന ആവശ്യവുമായി സമര്‍പ്പിച്ചിട്ടുളളതെന്നും രണ്ട് ലക്ഷത്തിലധികം പേര്‍ എഴുതുന്ന പരീക്ഷയാണെന്നും സുപ്രീംകോടതി വിലയിരുത്തി. ഓഗസ്റ്റ് 11നാണ് നീറ്റ് പിജി പരീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here