മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കരുത്, രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നു; സുപ്രീംകോടതി

മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കി കളയരുതെന്നും രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന കാലമാണെന്നും സുപ്രീംകോടതി. മെഡിക്കല്‍ രംഗത്ത് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് പുതിയ കൗണ്‍സലിങ് നടത്തണമെന്നും സുപ്രീംകോടതി അധികൃതരോട് ആവശ്യപ്പെട്ടു. 5 റൗണ്ട് കൗണ്‍സലിങിന് ശേഷവും ഒഴിവുള്ള ബാക്കി സീറ്റുകളിലേക്ക് സ്പെഷ്യല്‍ കൗണ്‍സലിങ് റൗണ്ട് നടത്താന്‍ അധികാരികളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരത്തില്‍ നിര്‍ദ്ദേശിച്ചത്.

കൂടാതെ 2024 ഡിസംബര്‍ 30ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക കൗണ്‍സലിങ് നടത്തി മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ALSO READ: ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധം, തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് നീക്കി

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന മെഡിക്കല്‍ സീറ്റുകളിലേക്കായി പുതിയ സ്പെഷ്യല്‍ കൗണ്‍സലിങ് നടത്താനും സുപ്രീംകോടതി ഉത്തരവിലൂടെ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികളെ നേരിട്ട് പ്രവേശിപ്പിക്കാന്‍ ഒരു കോളജിനും അനുമതി നല്‍കില്ലെന്നും സംസ്ഥാന അഡ്മിഷന്‍ അതോറിറ്റി മുഖേന മാത്രമേ പ്രവേശനം നടത്താവൂ എന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അഡ്മിഷന്‍ അധികാരികള്‍ക്ക് ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here