തെലങ്കാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനം എടുക്കുന്നില്ലെന്നാരോപിച്ച് തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി.

അതെസമയം, ഗവര്‍ണര്‍ക്കു കോടതി നോട്ടീസ് അയച്ചില്ല. തെലങ്കാന നിയമസഭാ പാസ്സാക്കിയ സുപ്രധാനമായ പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഒപ്പ് വച്ചിട്ടില്ല . ഈ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News