‘നെറ്റിയിൽ തിലകം ചാർത്തുന്നവരെ നിങ്ങൾ വിലക്കുമോ’; കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിറക്കിയ മുംബൈ കോളേജിന് കോടതി നോട്ടീസയക്കുകയും ചെയ്തു. കേസ് നവംബറിൽ വീണ്ടും പരിഗണിക്കും. മുംബൈ കോളേജിന്റെ ഉത്തരവിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. നെറ്റിയിൽ തിലകം ചാർത്തുന്നവരെ നിങ്ങൾ വിലക്കുമോ എന്നതാണ് സുപ്രീം കോടതി കോളേജ് മാനേജ്‌മെന്റിനോട് ആശങ്ക പ്രകടിപ്പിച്ചത്. പെൺകുട്ടിക്ക് എന്ത് ധരിക്കണമെന്നത് അവളുടെ ഇഷ്ടത്തിനാണെന്നും ഇങ്ങനെയൊരു നിയമം അടിച്ചേൽപ്പിക്കാൻ ആവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 2008 മുതൽ പ്രവർത്തിക്കുന്ന കോളേജിൽ പെട്ടെന്ന് ഇത്തരമൊരു നിർദേശം എന്തിനെന്നും കോടതി.

Also Read; വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News