ഓർത്തഡോക്സ് -യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

supreme court

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കഴിഞ്ഞതവണ കേസ് പരിഗണിച്ച സുപ്രീംകോടതി യാക്കോബായ സഭയോട് പള്ളികളുടെ ഭരണം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട്  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഉത്തരവ് നടപ്പാക്കാത്തതിൽ കോടതിയുടെ നടപടി ഉണ്ടാകും.

ALSO READ; ‘കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി’; മന്ത്രി എകെ ശശീന്ദ്രൻ

സെമിത്തേരികൾ എല്ലാവർക്കും ഉപയോഗിക്കാൻ ആകുന്ന രീതിയിൽ ഉറപ്പുവരുത്തണമെന്ന ഇടക്കാല ഉത്തരവിലെ പരാമർശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭ അധിക സത്യവാങ്മൂലം നൽകി.

ഓര്‍ത്ത‍ഡോക്സ്  സെമിത്തേരികളില്‍ സംസ്‌കാര ശുശ്രൂഷ നടത്തേണ്ടത് സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലെന്നാണ് ഓർത്തഡോക്സ് സഭയുടെ വാദം.ഓർത്തഡോക്സ് സഭയുടേത്  കോടതികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം എന്ന് യാക്കോബായ സഭ ആരോപിച്ചു.  ഓർത്തഡോക്സ് സഭയുടെ സത്യവാങ്മൂലം സുപ്രീംകോടതി പരിശോധിക്കും.

ENGLISH NEWS SUMMARY: The Supreme Court will consider the Orthodox Jacobite church dispute case again today. The bench of justices Suryakant and Ujwal Bhuyan will consider the petition.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News