മണിപ്പൂർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിങിനോട് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ്ഐആറുകൾ ആറായി തരം തിരിച്ചു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും
അതിനിടെ മണിപ്പുരിൽ എൻ ബീരെൻ സിങ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കിപീപ്പിൾ അലയൻസ് പിൻവലിച്ചു. സർക്കാരുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി അറിയിച്ച് കെ പി എയുടെ രണ്ട് എം.എൽ.എമാർ മണിപ്പുർ ഗവർണർ അനുസൂയ ഉയികെയ്ക്ക് കത്തു നൽകി. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് കെ.പി.എ.വ്യക്തമാക്കി. അതേ സമയം മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുകയാണ്.
ALSO READ: കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് പ്രവാസികളെ നാടുകടത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here