പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക. ഡിവൈഎഫ്ഐയും മുസ്ലീം ലീഗും ഹർജികൾ സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം സി പി ഐയും ഹർജി സമർപ്പിച്ചിട്ടുണ്ട്. നിരവധി മുസ്ലീം സംഘടനകളുടെ ഹർജികളും നിലവിൽ കോടതിയിലുണ്ട്. അതേസമയം സി എ എ നടപ്പാക്കില്ലെന്ന നിലപാടിലാണ് കേരളവും ബംഗാളും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ. കേന്ദ്ര ഉത്തരവ നിയമ പോരാട്ടത്തിലൂടെ നേരിടാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration