ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

SUPREME COURT

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ പൂജ മാറ്റുന്നത്  ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കിയത്. ഇന്ന് ഏകാദശി ദിനമായതിനാൽ തന്നെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ഇന്നലെ ആവശ്യപ്പെടുകയായിരുന്നു.

ALSO READ: ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി; ഇംപീച്ച് ചെയ്യണമെന്ന് സിബൽ

ഇതിനെ തുടർന്നാണ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിഭാഷകനെ അറിയിച്ചത്. നേരത്തെ, ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്താണ് തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലത്തിലെ അംഗങ്ങൾ ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഗുരുവായൂരിൽ വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാൽ ഭക്തർക്ക് അത് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാൽ, പൂജ ആചാരമല്ല വഴിപാട് മാത്രമാണെന്നായിരുന്നു ഭരണസമിതിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News