പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി.
ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ബന്ധം പിന്നീട് വഷളാകുമ്പോൾ ക്രിമിനൽ കുറ്റം ആരോപിക്കുന്നത് അപകടകരമാണെന്നും ഇക്കാര്യം കോടതികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ALSO READ: ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. യുവാവ് കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
2008 ലാണ് ഇരുവരും തമ്മിലുള്ള വിവാഹേതര ബന്ധം ആരംഭിക്കുന്നത്. വിധവയായ വനിത എസ് ജാദവ് വിവാഹിതനായ മഹേഷ് ദാമു ഖരെയുമായി അടുപ്പത്തിലാകുകയായിരുന്നു. മഹേഷിൻ്റെ ഭാര്യ വനിതയ്ക്ക് എതിരെ അന്ന് തട്ടിക്കൊണ്ട് പോകല്‍ പരാതി നല്‍കിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here