ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്; മണിപ്പൂരില്‍ 23 വര്‍ഷത്തിന് ശേഷം ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു

മണിപ്പൂരില്‍ 23 വര്‍ഷത്തിന് ശേഷം ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു. വിക്കി കൗശൽ നായകനായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കാണ് 23 വർഷത്തിന് ശേഷം മണിപ്പൂരില്‍ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം. മണിപ്പൂരിലെ ചുരാചന്ദ്പുരിലാണ് സിനിമ പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് എച്ച് എസ് എ എന്ന ഗോത്ര വിദ്യാര്‍ത്ഥി സംഘടനയാണ് ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.

കുക്കി ഗോത്രങ്ങളുടെ ശബ്ദമെന്നാണ് പരിപാടി സംഘടിപ്പിച്ച സംഘടന സ്വയം വിശേഷിപ്പിക്കുന്നത്. ഇംഫാല്‍ നഗരത്തിൽ നിന്ന് 63 കിലോമീറ്റർ അകലെയാണ് ചുരാചന്ദ്പുര്‍. സിനിമയുടെ പ്രദർശനത്തിന് മുന്‍പ് ഓപ്പൺ എയർ തിയേറ്ററിൽ ദേശീയ ഗാനം ആലപിച്ചിരുന്നു.

2000 സെപ്തംബറിൽ ആയിരുന്നു മണിപ്പൂരില്‍ ഹിന്ദി സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. മെയ്തി ഭീകരസംഘടനയായ നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രാഷ്ട്രീയ വിഭാഗമായ ‘ദി റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്’ ആയിരുന്നു ഹിന്ദി സിനിമ പ്രദർശനം വിലക്കി കൊണ്ടുള്ള നിലപാട് എടുത്തത്. ഇതേ തുടർന്ന് മണിപ്പൂരില്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കാറില്ല.

also read:‘കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രികര്‍; മണിപ്പൂരില്‍ കലാപമുണ്ടാക്കുന്നവരുമായിട്ടാണ് സംഘം ചേരല്‍’: ഇ പി ജയരാജന്‍

“ഈ പ്രദേശത്ത് ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മെയ്തിയന്മാർ വളരെക്കാലമായി ഹിന്ദി സിനിമകൾ നിരോധിച്ചിട്ടുണ്ട്. മെയ്തി ഗ്രൂപ്പുകളുടെ ദേശവിരുദ്ധ നയങ്ങളെ തുറന്നു കാട്ടാനും ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുമാണ് ഇത്തരം ഒരു ചലച്ചിത്ര പ്രദര്‍ശനം നടത്തിയത് ” എന്നാണ് ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം വക്താവ് ജിൻസ വുവൽസോംഗ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

also read:ചലച്ചിത്ര അവാര്‍ഡ് വിവാദം; തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളി

മണിപ്പൂരിൽ അവസാനമായി പരസ്യമായി പ്രദർശിപ്പിച്ച ഹിന്ദി സിനിമ 1998-ൽ “കുച്ച് കുച്ച് ഹോതാ ഹേ” ആയിരുന്നു. ഹിന്ദി ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമയത്ത് സംസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദി ചിത്രങ്ങളുടെ ഓഡിയോ വീഡിയോ കാസറ്റുകളും കാസറ്റ് ഷോപ്പുകളും തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News