സാഹസികമായി കൊലക്കേസ് പ്രതിയെ പിടികൂടിയതിന് ഒരാഴ്ച മുൻപ് അഭിനന്ദന പ്രവാഹം; പിന്നാലെ, തെലങ്കാന പൊലീസിൻ്റെ വയർലെസുമായി മുങ്ങി പ്രതി

കൊലപാതക കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും വയർലെസുമായി ചാടി രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഹൈദരാബാദിലെ റിയൽ എസ്റ്റേറ്റ് ഉടമ രമേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു നിഖിൽ. പൊലീസിൻ്റെ സാഹസിക അന്വേഷണത്തിന് ഒടുവിലായിരുന്നു ഇയാൾ അന്ന് പൊലീസ് പിടിയിലായിരുന്നത്. പൊലീസിന് ഏറെ അഭിനന്ദനം ആ സമയത്ത് ലഭിച്ചിരുന്നു.  ഹൈദരാബാദ് സ്വദേശിയായ രമേഷ് ഒരു ബിസിനസുകാരനായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിഹാരികയെ ജയിൽ മോചിതയായപ്പോൾ രമേഷ് വിവാഹം ചെയ്തു.

ALSO READ: ഉത്തർപ്രദേശിൽ വ്യോമ സേന മിഗ് 29 വിമാനം തകർന്നു വീണു, പിന്നാലെ തീപ്പിടിത്തം.. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൈലറ്റ്.!

നിഹാരിക രണ്ടാമത് വിവാഹം ചെയ്ത ആളായിരുന്നു മരിച്ച രമേഷ്. പക്ഷേ വിവാഹ ശേഷം നിഹാരികയ്ക്ക് നിഖിലെന്ന യുവാവുമായി അടുപ്പമുണ്ടായി. ഇതോടെ നിഹാരിക രമേശിനോട് എട്ട് കോടി രൂപ ആവശ്യപ്പെട്ടു. ഇതിൻ്റെ വൈരാഗ്യത്തിലാണ് രമേശിൻ്റെ ഭാര്യയായ നിഹാരികയും കാമുകൻ നിഖിലും ചേർന്ന് രമേഷിനെ കൊലപ്പെടുത്തിയത്. പ്രതിയ്ക്കായുളള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തെലങ്കാന പൊലീസിൻ്റെ സഹായത്തോടെയാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News